വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസിന്റെ പരിശോധന: 1500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി വൻ വാറ്റു കേന്ദ്രം തകർത്തു

കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം വടക്കെ പൊയിലൂർ പള്ളിച്ചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വൻ വാറ്റു കേന്ദ്രം കണ്ടെത്തി ത കർത്തു.ചാരായം വാറ്റാനായി പാകപ്പെടുത്തിയ 1500 ലിറ്റർ വാഷും പിടികൂടി. കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 7 ബാരലുകളിലും 2 ബക്കറ്റുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ് . ധാന്യങ്ങളും പഴവർഗ്ഗങ്ങളുമുപയോഗിച്ചാണ് വാഷ് ഉണ്ടാക്കിയിരുന്നത്. പ്രതികൾക്കായി അന്വേഷണം ശക്തമാക്കി.കോവി ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ വാറ്റു കേന്ദ്രങ്ങൾ സജീവമാകുന്നതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന ശക്തമാക്കി. പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീധരൻ സി.പി, ജീമോൻ കെ.ബി , പ്രജീഷ് കോട്ടായി ,സുനീഷ് കെ , ജലീഷ് പി. എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ പൂട്ടിയതോടെ മദ്യ മയക്കുമരുന്നു സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയതായി കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ ഷാജി അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: