കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 

മയ്യില്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറ്റിയാട്ടൂര്‍ വില്ലേജ്, പള്ളിമുക്ക്, കുറ്റിയാട്ടൂര്‍ ശിവ ക്ഷേത്രം, കുറുവോട്ട് മൂല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മലോട്ട്, അന്‍വര്‍ വുഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈപ്പക്കമട്ട പള്ളി, കൈപ്പക്കമട്ട ,കൊയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല,പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 8:30 മുതല്‍ വൈകീട്ട് 5:30 വരെയും വില്ലേജ്മുക്ക്, സലഫി, ഇന്ദിരാനഗര്‍, ചോലപ്പാലം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9:00 മണി മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള തുമ്പത്തടം, കാരക്കുണ്ട് ടവര്‍, പറവൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 മണി വരെ വൈദുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി, ചെപ്പത്തോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂന്നു പെരിയ, പെരളശ്ശേരി ടാക്കീസ്. പഞ്ചായത്ത്, ചാപ്പ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി  ഇലക്ട്രിക്കല്‍ സെക്ഷനിലെ സി പി വുഡ്, പൊടിത്തടം, ഏഴോം മൂല, കുറുവാട്, ഏഴോം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 വെ വൈദ്യുതി മുടങ്ങും

തയ്യില്‍ഇലക്ട്രിക്കല്‍ സെക്ഷനിലെ സിറ്റി സെന്റര്‍, കൊച്ചിപ്പള്ളി, ആനയിടുക്ക്, അല്‍നൂര്‍, ഷാജി, വിക്ടറി ഐസ്പ്ലാന്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

ചാലോട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നായാട്ടുപാറ, തുളച്ച കിണര്‍, റോയല്‍, യൂണിടെക്ക്, ഹൈറോക്ക്(എച്ച് ടി) ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 8 മണി മുതല്‍ 11 വരെയും ചിത്രാരി, കൊളപ്പ, മാര്‍ക്ക് ആന്‍ഡ് സ്മിത്ത്, അഞ്ചാം പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.00 മണി മുതല്‍ ഉച്ചയ്ക്ക് 2.00 വരെയും വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ പൂന്നോല്‍ ഗേറ്റ്, മാതൃക, കുറിച്ചിയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് അഞ്ച് ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: