പഴയങ്ങാടി താവം പാലത്തിനു സമീപം വാഹനത്തിനു തീ പിടിച്ചു

പഴയങ്ങാടി : പഴയങ്ങാടി താവം പാലത്തിനു സമീപം മഹീന്ദ്ര മാക്സിമ വാഹനത്തിനു തീ പിടിച്ചു. കണ്ണൂരിൽ നിന്നും പഴയങ്ങാടിയിലേക്ക് വരികയായിരുന്ന വെങ്ങരയിലെ ഉണ്ണികൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഇൻ ചാർജ്ജ് എം. പ്രേമൻ്റെ നേതൃത്വത്തിലുള്ള പയ്യന്നൂർ ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഷറഫുദ്ദീൻ, അൻസാർ എന്നിവർ തക്ക സമയത്ത് ഇടപെട്ടതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം വെള്ളം ചീറ്റി റോഡിൽ ലീക്കായി കിടന്നിരുന്ന ഓയിൽ ഫയർ ഫോഴ്സ് അധികൃതർ നീക്കം ചെയ്തു. സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ കെ. മനോജ്, ഫയർ & റസ്ക്യൂ ഓഫീസർമാരായ എം.സി നോജ്, കെ.വി വിപിൻ, അജിത് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: