എന്തിനാണ് ഇനിയും ഉറക്കം തൂങ്ങുന്ന പ്രസിഡന്‍റ്?: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഹൈബി ഈഡന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തെത്തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി ഹൈബി ഈഡൻ എം.പി.

ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്‍റിനെ ഇനിയും നമുക്ക് വേണോ ? എന്ന് ഹൈബി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

പരാജയത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. പോരാട്ടത്തില്‍ പരാജയപ്പെട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജിവെച്ച്‌ ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് മാറാന്‍ പറഞ്ഞാല്‍ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: