ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തി വെച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് തൽക്കാലത്തേക്ക് നിർത്തിവെച്ചു . BCCI വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ആണ് ഈ കാര്യം അറിയിച്ചത്. രണ്ടു ടീമുകളിൽ കൊറോണ വ്യാപനം ഉണ്ടായതിനെ തുടർന്ന് ഉണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഐ പി എൽ നിർത്തിവെക്കാൻ ആലോചനകൾ നടന്നിരുന്നു. ഇന്നത്തെ സൺ റൈസേഴ്സ് ഹൈദരബാദും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു.

നാളെ നടക്കേണ്ട ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരം ഇതിനകം തന്നെ മാറ്റിവെച്ചിട്ടുണ്ട്. ഇപ്പോൾ ഡെൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾ ക്വാരന്റൈനിൽ ആണ്. ആ ക്വാരന്റൈൻ അവസാനിച്ച ശേഷം മാത്രം മത്സരങ്ങൾ നടത്താം എന്നാണ് അധികൃതർ ആലോചിക്കുന്നത്‌. മത്സരങ്ങൾ മുംബൈ വാങ്കട സ്റ്റേഡിയത്തിലേക്ക് മാറ്റാനും ആലോചനകൾ നടക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: