സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് കോടതി. ക്യാമ്പസുകളിൽ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫീസ് കുറക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്.ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്‍റുകളും വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച ബോധവാന്മാരാകകുകയും ഈ കോവിഡ് കാലത്ത് അവര്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും വേണം. നല്‍കാത്ത സൗകര്യങ്ങള്‍ക്ക് പോലും ഫീസ് ഈടാക്കുന്ന തരത്തിലുള്ള ലാഭക്കണ്ണുള്ള ബിസിനസ് താല്‍പര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപേകഷിച്ചേ പറ്റൂവെന്നും കോടതി പറഞ്ഞു.

2020-21 വര്‍ഷത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനാല്‍ ഇലക്‌ട്രിസിറ്റി, വാട്ടര്‍ ചാര്‍ജ്, സ്റ്റേഷനറി ചാര്‍ജ്, മേല്‍നോട്ടത്തിനുള്ള ചാര്‍ജ് എന്നീ വകയില്‍ മാനേജ്മെന്‍റുകള്‍ക്ക് ചെലവ് കുറയാനും ഇടയായിട്ടുണ്ട്. വിദ്യാര്‍ഥികളുടെയോ മാറ്റാരാളുടെയോ തെറ്റ് മൂലമല്ലാതെ സംഭവിച്ച ലോക്ഡൗണിന്‍റെ ഭാരം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: