കോണ്‍ഗ്രസ്സില്‍ താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണെന്ന് കെ.സി. ജോസഫ്

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്.  താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണെ കെ.സി. ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികള്‍ ദുര്‍ബലമാണ്. ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പുനസ്ഥാപിക്കാന്‍ കഴിയുന്ന നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്ബ് നേതൃത്വം ബന്ധപ്പെട്ട് അവരുടെ ആശങ്ക പരിഹരിക്കാന്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. അതില്‍ വലിയൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. പക്ഷേ അതിന്റെ പ്രതിഫലനം വോട്ടിങ്ങില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണിതെന്നും കെ.സി. ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണം. പരാജയകാരണം വിലയിരുത്തി, കാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: