അന്യ സംസ്ഥാനത്തു നിന്നുള്ള ആദ്യ സംഘം കണ്ണൂരിലെത്തി

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം കണ്ണൂരിലെത്തി. രണ്ട് കാറുകളിലായി അഞ്ച് പേരാണ് കണ്ണൂർ ജില്ലയിൽ ആദ്യമെത്തിയത്. ഒരു കാറിൽ കുഞ്ഞിപ്പള്ളി സ്വദേശിയായ ഒരു യുവാവും രണ്ടാമത്തെ വാഹനത്തിൽ തളാപ്പ് സ്വദേശികളായ ഒരു കുടുംബമാണ് എത്തിയത്. മൂന്നര വയസ്സുള്ള ഒരു കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

നിടുംപൊയിൽ ബസ്റ്റാൻഡിൽ ഒരുക്കിയ ക്യാമ്പിൽ ശരീര താപനില പരിശോധിച്ച് ഫോൺ നമ്പർ അടക്കം പൂർണ മേൽവിലാസം രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. വയനാട്ടിലെ തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നിടുംപൊയിൽ ക്യാമ്പിലേക്ക് ഇവരെ അയക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ തലപ്പുഴ പോലീസ് ഇവരെ ബോയ്സ് ടൗൺ റോഡ് വഴിതിരിച്ചു വിടുകയായിരുന്നു. കേളകം പോലീസ് ഇവരെ കണ്ടെത്തി നിടുംപൊയിൽ ക്യാമ്പിലേക്ക് അയച്ചു.

കണ്ണൂർ എയർപോർട്ട് തഹസിൽദാർ കെ ഗോപി, ഡെപ്യൂട്ടി തഹസിൽദാർ വി.ബാബുരാജ് എന്നിവർക്കാണ് നെടുംപൊയിൽ ക്യാമ്പിൻ്റെ ചുമതല. ആരോഗ്യ വകുപ്പിൻ്റെ ചുമതല ഡെപ്യൂട്ടി ഡിഎംഒ ഡോ.പി.പി രവീന്ദ്രനും പൊലീസിൻ്റെ ചുമതല പേരാവൂർ സി ഐ പി.ബി സജീവനുമാണ്. ക്യാമ്പിൽ ഒരേസമയം 30 ഉദ്യോഗസ്ഥരുടെ സേവനങ്ങളാണ് ലഭ്യമാവുക. പാസ് ലഭിച്ചവർക്ക് വൈകിട്ട് 5 മണിവരെയാണ് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നു പോകാനുള്ള അനുമതി നൽകിയിട്ടുള്ളത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: