റെഡ് സോണിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ റോഡുകൾ അടക്കരുതെന്ന് മുഖ്യമന്ത്രി; തൊട്ടടുത്ത ജില്ലയിൽ പോകാൻ പോലീസ് സ്റ്റേഷനിൽ പാസിന് അപേക്ഷിക്കാം

കണ്ടെയ്ന്‍മെന്‍റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടില്ലെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിന്‍റെ കാര്യമില്ല. കണ്ടെയ്ന്‍മെന്‍റ് സോണിലാണ് കര്‍ക്കശമായ നിയന്ത്രണമുണ്ടാകുക.  റെഡ് സോണിലായാല്‍ പോലും കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ റോഡുകള്‍ അടച്ചിടേണ്ടതില്ല. ഓറഞ്ച് സോണിനും ഇതുതന്നെയാണ് ബാധകം. നിബന്ധനകള്‍ക്കു വിധേയമായി ഇവിടങ്ങളിൽ വാഹനഗതാഗതം അനുവദിക്കും. പക്ഷേ പൊതുഗതാഗതം അനുവദിക്കില്ല. മുഖ്യമന്ത്രി ഇന്നത്തെ പതിവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും (കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ) പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടതില്ല. ഞായറാഴ്ച സമ്പൂർണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, റംസാൻ കാലമായതിനാൽ ഭക്ഷണം പാഴ്സൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കുശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും.

കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ നിരത്തുകൾ അടച്ചിടില്ല. കണ്ടെയ്ൻമെന്റ് സോണിൽ കർക്കശമായ നിയന്ത്രണം പാലിക്കുമ്പോൾ ഗ്രീൻ-ഓറഞ്ച്-റെഡ് സോണുകളിൽ നിബന്ധനകൾക്കു വിധേയമായി വാഹനഗതാഗതം അനുവദിച്ചിട്ടുണ്ട്.

കേരളത്തിനകത്ത് വിവിധ ജില്ലകളില്‍ കുടുങ്ങിപ്പോയ ധാരാളം പേരുണ്ട്.  അത്യാവശ്യങ്ങള്‍ക്ക് തൊട്ടടുത്ത ജില്ലകളില്‍ പോകേണ്ടവരുമുണ്ട്.  എന്നാല്‍, ഇവര്‍ക്ക് പൊലീസില്‍നിന്ന് പാസ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. അവര്‍ ഉള്ളിടത്തെ പൊലീസ് സ്റ്റേഷനില്‍ അപേക്ഷിച്ചാല്‍ പാസ് ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: