കണ്ണൂരിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും; ട്രിപ്പിൾ ലോക്ക് ഡൗൺ തന്നെ

റെഡ്സോണിൽ ഉൾപ്പെടുന്ന കണ്ണൂര്‍ ജില്ലയിൽ നിലവിലെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് രണ്ടാം ലോക്ക് ഡൗണിൽ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗൺ പിന്‍വലിച്ചിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലയിൽ 23 ഹോട്ട് സ്പോട്ടുകളാണുള്ളത്. ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ അതേ പടി തുടരും. ജില്ലാ അതിര്‍ത്തികള്‍ തുറക്കില്ലെങ്കിലും ചരക്കുനീക്കം അനുവദിക്കും. ഹോട്ട് സ്പോട്ടുകളിലും നിലവിലെ കടുത്ത നിയന്ത്രണങ്ങൾ തുടരും.
പ്രധാന റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടഞ്ഞു തന്നെ കിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര തുടരാം. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര് വരെ യാത്ര ചെയ്യാം. ബൈക്കില്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാം. ഗര്‍ഭിണികള്‍ക്കും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് ജില്ലാ അതിര്‍ത്തികള്‍ കടന്നുള്ള യാത്ര അനുവദിക്കുക. എന്നാല്‍ ഇത്തരം യാത്രകള്‍ക്ക് പ്രത്യേക അനുമതി വേണം.
kannooril maathram enthinaado…..tripil lock