മഴക്കാലമല്ലേ വരുന്നത് ! കുടകളുമായി സുകുമാരേട്ടൻ റെഡി ആണ്

മഴക്കാലം ഇങ്ങ് എത്താറായി. കുടയുമായി കണ്ണൂർ പള്ളിക്കുന്നിലെ സുകുമാരേട്ടൻ റെഡി ആണ്.ഏഴുവർഷം മുൻപ് സ്വന്തം വീടുപണിക്കിടെ ടെറസിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ സുകുമാരേട്ടനെ ഇപ്പോൾ കുട നിർമാണത്തിലാണ് .ഉള്ളതെല്ലാം വിറ്റു പെറുക്കി ചികിത്സ നടത്തി. ഏഴു വർഷമായി സുകുമാരേട്ടൻ വീൽ ചെയറിലാണ്. ചികിത്സയ്ക്കായി ഉണ്ടായിരുന്ന വീട് കൂടി പണയപ്പെടുത്തി . ഇപ്പോൾ ഭാര്യയുമൊത്ത് വാടകവീട്ടിലാണ് സുകുമാരേട്ടന്‍റെ താമസം.2 ഫോൾഡ്,3 ഫോൾഡ്,5 ഫോൾഡ്,കാലന്‍ കുടകൾ,ബ്ലാക്ക്,കളര്‍ കുടകൾ തുടങ്ങിയ എല്ലാ കുടകളും സുകുമാരേട്ടൻ ഉണ്ടാക്കും.ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് സുകുമാരേട്ടനും ഭാര്യയും ജീവിക്കുന്നത്.ദൂരസ്ഥലങ്ങളിലുള്ളവർക്ക് കൊറിയറായും കുടകൾ അയച്ചു കൊടുക്കും.വേണ്ടവർ നമ്പറിൽ ബന്ധപ്പെട്ടാൽ മാത്രം മതി.

ബന്ധപ്പെടേണ്ട നമ്പർ : 9745948453

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: