റോഡരികിൽ ഇന്‍റർലോക്ക് പതിക്കാൻ 2.50 കോടിയുടെ പദ്ധതി

തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാന പാതയിൽ കെ.എസ്.ടി.പി. നടത്തുന്ന നവീകരണപ്രവൃത്തിയുടെ ഭാഗമായി നഗരറോഡരികിൽ ഇന്‍റർലോക്ക് പതിക്കുന്നതിന് നടപടി തുടങ്ങി. ഇതിനായി വരുന്ന പ്രധാന ടൗണുകളിലാണ് ഇന്‍റർലോക്ക് പതിക്കുക.റോഡിനും ഓവുചാലുകൾക്കും ഇടയിൽവരുന്ന ഭാഗത്താണ് ഇന്‍റർലോക്ക് പതിക്കുന്നത്. പലസ്ഥലങ്ങളിലും റോഡിനും ഓവുചാലുകൾക്കും ഇടയിൽ മൂന്നും നാലും മീറ്റർ സ്ഥലംവരുന്നുണ്ട്.വീതികുറഞ്ഞ ഭാഗങ്ങളിൽ റോഡരികിൽ സംരക്ഷിക്കുന്നതിനും മഴക്കാലത്ത് വെള്ളം ഒഴുകി കുഴിയുണ്ടാകുന്നത്‌ ഇല്ലാതാക്കാനുമായി കോൺക്രീറ്റ് ചെയ്യും.ഇരിട്ടിപോലുള്ള പ്രധാന ടൗണുകളിൽ റോഡുംകഴിഞ്ഞ് ഇരുവശങ്ങളിലുമായി പത്ത് മീറ്ററോളം സ്ഥലം അധികമായുണ്ട്. ഇവിടങ്ങളിൽ യാത്രക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് ഇന്‍റർലോക്ക് സംവിധാനം ഏറെ പ്രയോജനപ്പെടും. ടൗൺ ശുചീകരണത്തിനും ഓട്ടോ-ടാക്സികളുടെ പാർക്കിങ്ങിനും പുതിയ സംവിധാനം ഫലപ്രദമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: