മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിയായ 46കാരനാണ് ഇന്ന് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത്

മാര്‍ച്ച് 21ന് ദുബൈയില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിയായ 46കാരനാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം അഞ്ചരക്കണ്ടിയിലെ പ്രത്യേക കോവിഡ് 19 ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 52 ആയി.

ഇവരില്‍ 15 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

ജില്ലയില്‍ നിലവില്‍ 10276 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 34 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 15 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 31 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 10181 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 551 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 468 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 83 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: