അനാവശ്യമായി വാഹനമെടുത്ത് പുറത്തിറങ്ങുമ്പോൾ ഒന്നോർത്തോ; 500 രൂപ അടച്ചാൽ കേസിൽ നിന്ന് ഊരാനാവില്ല, പതിനായിരം രൂപ ഫൈനും 2 വർഷം തടവും ലഭിച്ചേക്കാം: പുതിയ പകർച്ച വ്യാധി നിയമം കർശനം

കോവിഡ് ലോക്ക് ഡൗൺ നിയമങ്ങൾ കൂടുതൽ കർശനമാവുന്നു. അനാവശ്യമായി വാഹനമെടുത്ത് പുറത്തിറങ്ങുന്നവരെ പിടികൂടിയാൽ മിനിമം പതിനായിരം രൂപ ഫൈനും 2 വർഷത്തെ തടവുമാണ് പുതിയ പകർച്ച വ്യാധി നിയമത്തിൽ പരാമർശിക്കുന്ന ശിക്ഷ. നിയമം ഇത്രയ്ക്ക് ശക്തമായിട്ടും പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയാണ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ. വാഹനം വെക്കാൻ ഇടമില്ലാത്ത വിധം സ്റ്റേഷനുകൾ വാഹനം കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട്. ഇന്നലെ കണ്ണൂർ സബ് ഡിവിഷന് കീഴിൽ മാത്രം എൻഫോഴ്‌സ്‌മെന്റ് 54 വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്‌തെന്ന് കണ്ണൂർ DYSP സദാനന്ദൻ ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്’ പറഞ്ഞു. ഇന്ന് കേസുകളുടെ എണ്ണം 100 ന് മുകളിലേക്ക് പോവുകയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: