ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 4

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

International carrot day.. കാരറ്റിന്റെ ഗുണങ്ങളെ കുറിച്ചു ബോധവൽകരിക്കാൻ ഉള്ള ദിനം.. 2003 മുതൽ ആചരിക്കുന്നു..

World Rat day.. 2002 മുതൽ ആചരിക്കുന്നു…

world vitamin C day – വിറ്റാമിൻ സി യുടെ ഉപയോഗത്തെ കുറിച്ചു പൊതുജനങ്ങളെ അവബോധരാക്കുന്നതിന് വേണ്ടി ഉള്ള ദിനം.. 1932 ൽ വിറ്റമിൻ സി വേർതിരിച്ചു എടുത്തത്തിന്റെ ഓർമയ്ക്ക്…

കുഴിബോംബുകൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം… International Day for Mine Awareness and Assistance in Mine Action .. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2006 മുതൽ ആചരിക്കുന്നു…

1814- നെപ്പോളിയൻ ആദ്യമായി അധികാര ഭ്രഷ്ഠനായി…

1818- 13 വീതം വെളുപ്പും ചുവപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു…

1832… H M C Beagle എന്ന കപ്പലിൽ ചാൾസ് ഡാർവിൻ റിയോ ഡി ജനീറോയിൽ എത്തി..

1841.. വില്യം ഹെന്റി ഹാരിസൺ അധികാരത്തിലിരിക്കെ മരിച്ച പ്രഥമ യു എസ് പ്രസിഡണ്ടായി.. ജോൺ ടയ്ലർ അമേരിക്കയുടെ 10 മത് പ്രസിഡന്റ് ആയി..

1887 – അമേരിക്കയിലെ ആദ്യ വനിതാ മേയർ ആയി സൂസന്ന മഡോറ സാൾട്ടർ തെരഞ്ഞെടുക്കപ്പെട്ടു…

1905- ഇന്ത്യയിലെ കാംഗ്രയിലുണ്ടായ വൻ നാശം വിതച്ച ഭൂകമ്പം.. 20000 മരണം..

1910- അരബിന്ദഘോഷ് പോണ്ടിച്ചേരിയിൽ ആശ്രമം തുടങ്ങി..

1917 – ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ അമേരിക്കൻ സെനറ്റ് അംഗീകാരം നൽകി…

1930 – ക്രിക്കറ്റിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി… ഇംഗ്ലണ്ടിന്റെ ആൻഡ്രൂ സന്ധാം, വെസ്റ്റിൻഡീസിനെതിരെ 325 റൺസ് നേടി ചരിത്രം സൃഷ്ടിച്ചു..

1932- വിറ്റാമിൻ സി ആദ്യമായി വേർതിരിച്ചെടുത്തു…

1939- ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി

1944- Battle of Kohima (Stalin grad of the east) . രണ്ടാം ലോക മഹായുദ്ധം.. ജപ്പാൻ സൈന്യം, ബർമ വഴി ഇന്ത്യയിലേക്ക് കടക്കുന്നു.

1945- രണ്ടാം ലോക മഹായുദ്ധം സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു…

1949- 12 രാജ്യങ്ങൾ ചേർന്ന് നാറ്റോ ഉടമ്പടി ഒപ്പുവച്ചു..

1960- സെനഗൽ സ്വതന്ത്രരാജ്യമായി

1968- നാസ അപ്പോളോ 6 ഉപഗ്രഹം വിക്ഷേപിച്ചു..

1968- അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായ മാർട്ടിൻ ലൂഥർ കിങ്ങ് ജൂനിയർ വെടിയേറ്റ് മരിച്ചു…

1969 – ഹാസ്‌കെൽ കാർപ്പിന് ആദ്യത്തെ കൃത്രിമ ഹൃദയം വെച്ചു പിടിച്ചു.. ഡോ. Denton Cooley ആണ് ഹൃദയം വെച്ചു പിടിപ്പിച്ച ഭിഷഗ്വരൻ…

1973 – വേൾഡ് ട്രേഡ് സെന്റർ ഉദ്ഘാടനം ചെയ്തു…

1975- ബിൽ ഗേറ്റ്സും പോൾ അലനും ചേർന്ന് മൈക്രോ സോഫ്റ്റ് കോർപറേഷൻ സ്ഥാപിച്ചു..

1979- പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയെ സൈനിക അട്ടിമറി നടത്തിയ ജനറൽ സിയാവുൽ ഹഖിന്റെ ഭരണകൂടം തൂക്കിലേറ്റി…

1999- ജാക്ക്‌മാ , ആലിബാബ കമ്പനി സ്ഥാപിച്ചു…

2002- അംഗോളൻ ആഭ്യന്തര യുദ്ധം അവസാനിച്ചു…

2017- പിങ്ക് സ്റ്റാർ വജ്രത്തിന് ലോക റെക്കോർഡ് വിലയായ 71 മില്യൺ ഡോളർ വില ലഭിച്ചു…

ജനനം

1826- സിനോബ് ഗ്രാമെ.. ബെൽജിൻ ഇലക്ട്രിക്കൽ എഞ്ചിനീയർ.. ഗ്രാമെ ഡയനാമോയുടെ ഉപജ്ഞാതാവ്..

1846- റൗൾ പിക്റ്റ്റ്റ്- ദ്രവീകൃത നൈട്രജൻ കണ്ടുപിടിച്ച സ്വിസ് ഊർജതന്ത്രജ്ഞൻ..

1855- മനോൻമണിയം പി സുന്ദരം പിള്ള.. തമിഴ് ഷേക്സ്പിയർ എന്നറിയപ്പെടുന്ന കഥാകാരൻ…

1905- നൃപൻ ചക്രവർത്തി.. CPI (M) നേതാവ് – 1978 മുതൽ 1988 വരെ ത്രിപുര മുഖ്യമന്ത്രി..

1932- ബാപ്പു നട്‌കർണി- ഇന്ത്യൻ ക്രിക്കറ്റർ – ലെഫ്റ്റ് ആം സ്പിന്നർ

1932- സി.എൽ. ജോസ്… നാടകകൃത്ത്-. നിരവധി മലയാള നാടകങ്ങൾ രചിച്ചു…

1933- ബാലൻ കെ നായർ – മലയാളത്തിലെ പ്രശസ്ത വില്ലൻ നടൻ.. ഓപ്പോളിലെ നായകന് ഇന്ത്യയിലെ മികച്ച നടനുള്ള അവാർഡ് കിട്ടി..

1938 – പി. വത്സല – നെല്ല്, നിഴലുറങ്ങുന്ന വഴികൾ തുടങ്ങിയ നിരവധി കൃതികൾ രചിച്ച കഥാകൃത്ത്.. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ്

1949- പർവീൺ ബാബി – ബോളിവുഡ് നടി…

1950- കെ.പി . ധനപാലൻ – മുൻ ചാലക്കുടി എം.പി

1951- ഹുൻ സെൻ- കമ്പോടിയൻ പ്രധാനമന്ത്രി..

1960- ശോഭന ജോർജ് – മുൻ ചെങ്ങന്നൂർ MLA, നിലവിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ..

1979 – ഹെത്ത് ആൻഡ്രൂ ലെഡ്ജർ.. ഓസ്ട്രേലിയൻ നടൻ – മരണാനന്തരം ഓസ്കർ ലഭിച്ചു..

ചരമം

1617 – ജോൺ നേപിയർ.. സ്കോട്ട്ലന്റ് ഗണിതജ്ഞൻ.. ലോഗരിതം കണ്ടു പിടിച്ചു.

1841- വില്യം ഹെൻറി ഹാരിസൺ – അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്

1891- ടി. മാധവറാവു .. 1857 – 72 വരെ തിരുവിതാംകൂർ ദിവാൻ ആയിരുന്നു. ഭരണപരമായ മികവിന് ഇന്ത്യയുടെ ടർഗോട്ട് എന്ന് വിളിക്കപ്പെട്ടു..

1929- കാൾ ബെൻസ് – ജർമൻ എൻജിൻ ഡിസൈനർ.. ബെൻസ് കമ്പനിയുടെ സ്ഥാപകൻ…

1932- വിൽഹം ഓസ്റ്റ്വാൾഡ്.. റഷ്യൻ ജർമൻ രസതന്ത്രജ്ഞൻ.. 1909 ൽ നോബേൽ നേടി.. ആധുനിക ഭൗതിക രസതന്ത്രത്തിന്റെ പിതാക്കളിലൊരാൾ..

1979 – സുൾഫിക്കർ അലി ഭൂട്ടോ- മുൻ പാകിസ്‌താൻ പ്രസിഡന്റ്

1987… സച്ചിദാനന്ദ വാത്സ്യായനൻ – ഹിന്ദി സാഹിത്യകാരൻ.. 1978 ജ്ഞാനപീഠം…

1989- ഒ.എം.സി – നാരായണൻ നമ്പൂതിരിപ്പാട് .. സംസ്കൃതപണ്ഡിതൻ , വേദജ്ഞൻ..

2007- ജഗജിത് സിങ് ചൗഹാൻ – ഖലിസ്ഥാൻ തീവ്രവാദ സംഘടനാ സ്ഥാപക നേതാവ്..

2013.. ആയിഷ ചേലക്കാടൻ… സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ.. 1991 ൽ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തി പ്രശസ്തയായി.

2014- അൻജ നിഡ്രിൻഗാസ്.. പുലിറ്റ്സർ നേടിയ ജർമൻ ഫോട്ടോഗ്രാഫർ. അഫ്ഗാനിൽ വച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോർട്ടിങിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു..

(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: