തൊക്കിലങ്ങാടി യങ് മെൻസ് ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് കളരി 7 ന് തുടങ്ങും

കൂത്തുപറമ്പ് :- തൊക്കിലങ്ങാടി യങ് മെൻസ് ക്രിക്കറ്റ് ക്ലബിന്റെ സമ്മർ ക്രിക്കറ്റ് ക്യാംപ് ഏപ്രിൽ 7ന് വൈകുന്നേരം 4.30 ന് കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്കൂൾ (തെക്കിലങ്ങാടി) ഗ്രൗണ്ടിൽ കെ. പി. ജ്യോതീന്ദ്രനാഥ് (റിട്ട. ജസ്റ്റിസ് കേരള ഹൈകോർട്ട് ) ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു .കെ .പി , സെക്രട്ടറി അനസ്.വി.പി , എന്നിവർ മുഖ്യാതിഥി ആയിരിക്കും. കേരള രഞ്ജി ട്രോഫി അസിസ്റ്റന്റ് കോച്ച് മ സർ മൊയ്തു, കേരള രഞ്ജി ട്രോഫി സെലക്ടർ എൻ.പി.സന്ദീപ് , കേരള രഞ്ജി താരങ്ങളായ അക്ഷയ് ചന്ദ്രൻ ,സൽമാൻ നിസാർ , ഫാബിക് ഫാറൂക്ക് , under 19 player അഫ്രീദ് ,എന്നിവരെ ചടങ്ങിൽ വച്ച് അനുമോദിക്കും.5 മുതൽ 19 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആണ് മെയ് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന ക്യാംപ് . ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ച് റോഷൻ ശ്രീമതി പരിശീലനം നൽകും. കൂടാതെ കേരള രഞ്ജി ട്രോഫി അസിസ്റ്റൻറ് കോച്ച് മ സ ർ മൊയ്തു, BCCI ലവൽ 1 കോച്ച് ജയിംസ് എബ്രഹാം, കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമി കോച്ച് ഡിജുദാസ്, അണ്ടർ 16 കേരള ക്രിക്കറ്റ് ട്രെയിനർ രാഹുൽ ദാസ് , കേരള സ്റ്റേറ്റ് വുമൺ പ്ലെയർ അക്ഷയ സദാനന്ദൻ , ദൃഷ്ണ എന്നിവർ വിവിധ ദിവസങ്ങളിലായി ക്യാംപിൽ പരിശീലനം നൽകും. ഏപ്രിൽ 5 നു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന കുട്ടികൾ 7 ന് വൈകുന്നേരം 3.30 ന് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മറ്റു ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 10 മണി വരെയാണ് പരിശീലനം . പരിശീലനത്തിനൊപ്പം വ്യക്തിത്വ വികസന ക്ലാസ്, ആരോഗ്യ ക്ലാസ്, സാംസ്കാരിക പരിപാടികൾ ഇവ ഉണ്ടാകുന്നതാണ്. വിശദവിവരങ്ങൾക്ക് 9846072035, 9895324912

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: