ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം നാളെ

കണ്ണൂര്‍: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.ടി.ഡി.ഒ) ജില്ലാ സമ്മേളനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സോണ്‍ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.എം.മുഹമ്മദ് നജീബ് വിശിഷ്ടാതിഥിയായിരിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ലേബര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.     പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സി.എം. ഹാഷിര്‍, രക്ഷാധികാരി അജാസ്, അനീഷ് മട്ടന്നൂര്‍, ഹസ്സന്‍ അയൂബ് എന്നിവര്‍ പങ്കെടുത്തു

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: