സമഷ്ടി ചണ്ഡികാ യാഗം: വേദായനം ചതുര്‍വേദ രഥയാത്രയ്ക്ക് നാളെ തുടക്കം

0

കണ്ണൂര്‍: പുന്നാട് ഗീതാഗ്രാമത്തില്‍ ഏപ്രില്‍ 7 മുതല്‍ 10 വരെ നടക്കുന്ന സമഷ്ടിചണ്ഡികാ യാഗത്തിന്റെ ഭാഗമായി വേദായനം ചതുര്‍വ്വേദ പ്രയാണം ബുധനാഴ്ച ആരംഭിക്കും. ഏപ്രില്‍ 5, 6 തീയതികളില്‍ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തും.     ഋഗ്വേദം പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും യജുര്‍വേദം മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തില്‍ നിന്നും സാമവേദം കൊട്ടിയൂര്‍ പെരുമാള്‍ സന്നിധിയില്‍ നിന്നും അഥര്‍വവേദം തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ക്ഷേത്ര സങ്കേതങ്ങളില്‍ യാഗവിളംബരം നടത്തി പുന്നാട് യാഗഭൂമിയിലേക്ക് പ്രയാണം നടത്തും.     ആധ്യാത്മിക പ്രഭാഷകസമിതിയിലെ ആചാര്യന്മാര്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ നാറാത്ത്, ഭാഗവതാചാര്യന്‍ കെ.കെ.ചൂളിയാട്,  മുരളീധരവാര്യര്‍, മോഹനന്‍ മാനന്തേരി, അനില്‍ തിരുവങ്ങാട്, സുരേഷ് കാക്കയങ്ങാട്, അഡ്വ.വി.എം. കൃഷ്ണകുമാര്‍ എന്നിവര്‍ വേദായനത്തിന് നേതൃത്വം നല്‍കും. യാഗകര്‍മ്മങ്ങള്‍, ആധ്യാത്മിക പ്രഭാഷണങ്ങള്‍, അന്നദാനം, കലാപരിപാടികള്‍ ഇവ നാലും ഒന്നിക്കുന്നതാണ് സമഷ്ടി ചണ്ഡികാ യാഗം. ഏപ്രില്‍ 6ന് വൈകുന്നേരം ആറുമണിക്ക് പുന്നാട് ടൗണില്‍ ചതുര്‍വേദ യാത്ര സംഗമിച്ച് മഹാഘോഷയാത്രയായി യാഗഭൂമിയില്‍ പ്രവേശിക്കും. തുടര്‍ന്ന് നാലുദിനങ്ങളില്‍ നടക്കുന്ന മഹായാഗത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കും.     പത്രസമ്മേളനത്തില്‍ കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ടി. ഉണ്ണികൃഷ്ണവാര്യര്‍, സി.പി. സനല്‍ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading