ക്ഷേത്രത്തിൽ തീപിടുത്തം

പയ്യന്നൂർ:വെള്ളൂർ ചാമക്കാവ് ഭാഗവതി ക്ഷേത്രത്തിൽ തീ പിടുത്തം. ഉപദേവതാ ക്ഷേത്രമായ കേളൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെ 5.45 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ പൂജയ്ക്കായി നിവേദ്യം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ ലീക്കായതാണ് തീപിടുത്തത്തിന് കാരണം.തീ പടരുന്നത് കണ്ട് ക്ഷേത്രം ജീവനക്കാർ ഉടൻ പയ്യന്നൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശശിധരൻ എം എസിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരി, ഫയർ &റെസ്ക്യൂ ഓഫീസർമാരായ രാകേഷ്, ദയാൽ, അനൂപ്, ലിഗേഷ്, ഷിബിൻ, വിഷ്ണു ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ജയേഷ് കുമാർ, രജിലേഷ് ഹോംഗാർഡ് ഗോവിന്ദൻ എന്നിവരടങ്ങിയ സംഘം തീ അണച്ചു .ക്ഷേത്രത്തിൻ്റെ മേൽക്കൂര ഭാഗികമായി കത്തി നശിച്ച് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ക്ഷേത്രം ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ കാരണം വൻ ദുരന്ത മൊഴിവായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: