അബ്കാരി കേസിൽ
ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

കൂത്തുപറമ്പ്.:ചാരായ വില്പനക്കിടെ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. മാങ്ങാട്ടിടത്തെ കെ.കെ.പറമ്പിൽ വീട്ടിൽ പി.ഷിജുവിനെയാണ്
കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിജേഷ് എ.കെ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാരായവില്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട് 10 ലിറ്റർ ചാരായം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട അബ്കാരികേസിൽ ഒരു വർഷത്തിലധികമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു