വിദേശമദ്യവുമായി യുവാവ് പിടിയിൽ

പേരാവൂർ:സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനെട്ട് കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ.
കീഴ്പ്പള്ളി സ്വദേശി തട്ടത്ത് വീട്ടിൽ റോബിൻ ജോർജിനെ (35)യാണ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ എൻ.പത്മരാജൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് പേരാവൂർ അണുങ്ങോട് ഭാഗത്ത്നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച കെ.എൽ. 58 .വി . 6821 നമ്പർ യമഹ ഫാസിനോ സ്കൂട്ടർ അധികൃതർ കസ്റ്റഡിയിലെടുത്തു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, ഐ ബി പ്രിവന്റീവ് ഓഫീസർ അബ്ദുൾ നിസാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി എം ജയിംസ്, സിവിൽ എക്സൈസ് ഓഫീസർമാരായ , സന്തോഷ് കൊമ്പ്രക്കണ്ടി , സതീഷ് വി എൻ, വിജയൻ പി, ഉത്തമൻ മൂലയിൽ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: