21വർഷത്തിനു ശേഷം പ്രതി പിടിയിൽ

തളിപ്പറമ്പ്: വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയിരുന്ന പ്രതി 21 വർഷത്തിനു ശേഷം അറസ്റ്റിൽ കണ്ണപുരം സ്വദേശിയും ചെറുതാഴംഏഴിലോട് താമസക്കാരനുമായ പി.ടി.രാജേഷിനെ (49)യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.സി.ദിലീപ് കുമാർ എ.എസ്.ഐ.എ.പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2001 ബക്കളം നെല്ലിയോട് സ്വദേശിയായ മുത്തലിയിൽ ഗോവിന്ദൻ്റെ മകന് സൗദി അറേബ്യ യിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 20,000 രൂപ വാങ്ങിയ ശേഷം വിസ നൽകുകയോ കൊടുത്ത പണം തിരിച്ചു കൊടുക്കാതെ വഞ്ചിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തളിപ്പറമ്പ് കോടതി കഴിഞ്ഞ വർഷം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ ഏഴീലോട് വെച്ചാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.