പരിയാരം പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മാർച്ച് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം:.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം 6 ന് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായിരിക്കും. കല്യാശേരി എം.എൽ.എ.എം.വി ജിൻമുഖ്യ പ്രഭാഷണം നടത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ വിജയ് സാഖറൈ.ഐ.പി.എസ്., അശോക് യാദവ് .ഐ.പി.എസ്., രാഹുൽ .ആർ.നായർ, ഐ.പി.എസ്.,മുൻ എം.എൽ.എ.ടി. വി.രാജേഷ്, കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി. സുജല, പഞ്ചായത്തംഗം വി.എ.കോമളവല്ലി, പോലീസ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി രമേശൻ വെള്ളോറ, കണ്ണൂർ റൂറൽജില്ല സെക്രട്ടറി കെ. പ്രിയേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. ചടങ്ങിന്സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ.പി.എസ് സ്വാഗതവും കണ്ണൂർ റൂറൽ പോലീസ് മേധാവി പി.ബി.രാജീവ് നന്ദിയും പറയും