പാമ്പുകടിയേറ്റയാൾ അധിക ധനസഹായം കൈപ്പറ്റിയെന്ന്; വനം വകുപ്പിന്റെ പരാതിയിൽ കേസ്

പരിയാരം :പാമ്പുകടിയേറ്റ വ്യക്തിക്ക്സർക്കാർ ധനസഹായം നൽകുന്നതിനിടെ തുകയിൽ പിശകുപറ്റി തെറ്റു മനസിലായിട്ടും അധികതുക കൈപ്പറ്റിയത് സർക്കാറിലേക്ക് തിരിച്ചടക്കാൻ വിസമ്മതിച്ച പാമ്പുകടിയേറ്റ വ്യക്തിക്കെതിരെ പരാതിയിൽ കേസ് .പാമ്പുകടിയേറ്റ് ചികിത്സ ധനസഹായ തുക അധികമായി കൈപറ്റിയ ചെറുതാഴം ശ്രീ സ്ഥയിലെ കെ.വി.രവീന്ദ്രനെ (55)തിരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ വിശ്വാസ വഞ്ചനക്ക് പരിയാരം പോലീസ് കേസെടുത്തത്. 2020 ആഗസ്ത് 14ന് ആണ് പാമ്പുകടിയേറ്റ ചികിത്സാ ധനസഹായ തുകയായ 67,073 രൂപ കൈമാറാൻ ബേങ്ക് വഴി അടക്കാൻ ഉദ്യോഗസ്ഥർ തയാറായത്. എന്നാൽ തുക എഴുതി ചേർക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വരികയും 6,70,073 എന്ന് തെറ്റായി രേഖപ്പെടുത്തി തുക രവീന്ദ്രൻ്റെ അക്കൗണ്ടിൽ 14 ന്എത്തിയതോടെ പിശക് മനസിലായിട്ടും 17 ന് ഇയാൾ രണ്ടു ലക്ഷം രൂപ വീതം മകൻ്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റി. തുക വകമാറിയതോടെ വനം വകുപ്പ് അധികൃതർ രവീന്ദ്രനുമായി ബന്ധപ്പെട്ടപ്പോൾ 55,000 രൂപ ഇയാൾ തിരിച്ചടച്ചു. ബാക്കി തുക അടയ്ക്കാതെ വന്നതോടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.രതീശൻ പരിയാരം പോലീസിൽ പരാതി നൽകി. പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി,