മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ മുഖവും ഇനി ബ്രീത്ത് അനലൈസറിൽ തെളിയും

മദ്യപിച്ച് വാഹനമോടിച്ചാൽ; ബീപ് മാത്രമല്ല, മുഖവും തെളിയും

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ മുഖവും ഇനി ബ്രീത്ത് അനലൈസറിൽ തെളിയും. ക്യാമറയും പ്രിന്ററും, കളർ ടച്ച്സ്ക്രീനുള്ള ബ്രീത്ത് അനലൈസറുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. നാലു മെഗാപിക്സൽ ശേഷിയുള്ള വൈഡ് ആംഗിൾ ക്യാമറയുള്ള ബ്രീത്ത് അനലൈസർ കൾക്കുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണ്. പുതിയ ഉപകരണം വരുന്നതോടെ രക്തത്തിലെ ആൽക്കഹോൾ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹന രജിസ്ട്രേഷൻ നമ്പർ, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവ അടങ്ങിയ രസീതും ലഭിക്കും. രസീറ്റ് അടിസ്ഥാനത്തിൽ നേരിട്ട് ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ പിഴ അടക്കാം . വാഹനമോടിച്ച ആളിന്റെ ചിത്രം അടക്കമുള്ള വിവരങ്ങൾ പ്രത്യേക ഫയൽ ബ്രീത്ത് അനലൈസറിൽ മെമ്മറികാർഡിൽ സൂക്ഷിക്കാം. പിന്നീട് ഈ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: