നാടൻ തോക്കും തിരകളുമായി രണ്ടു പേർ അറസ്റ്റിൽ

തളിപ്പറമ്പ് :നായാട്ടിന് പോകുകയായിരുന്ന സംഘത്തിലെ രണ്ടുപേരെ നാടൻതോക്കും തിരകളുമായി പോലീസ്പിടികൂടി . തളിപ്പറമ്പ് ചവനപ്പുഴ സ്വദേശികളായ രാഘവന്റെ മകൻ ഇരിങ്ങൽഹൗസിൽ അനീഷ് ( 32 ) , കുഞ്ഞിരാമന്റെ മകൻ എം.വിജയൻ ( 44 ) എന്നിവരെയാണ് .എസ്..ടി.കെ.ബാലകൃഷ്ണനും സംഘവുംപിടികൂടിയത് . രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെ ചൊറുക്കളചാണ്ടിക്കരിയിൽ വെച്ച് വാഹന പരിശോധനക്കിടെയാണ് കെ.എൽ 59.കെ. 654 നമ്പർ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ഇരുവരുംനാടൻ തോക്കും തിരകളുമായി പിടിയിലായത് . തോക്കും തിരകളും വാഹനവുംപോലീസ് കസ്റ്റഡിയിലെടുത്തു . അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: