ജില്ലാ ആശുപത്രിയിൽ ഇനി താക്കോൽദ്വാര ശസ്ത്രക്രിയകളും

0

 

 

ജില്ലാ ആശുപത്രിക്ക് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 46 ലക്ഷം രൂപയുടെ താക്കോൽദ്വാര ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. 

ഈ ഉപകരണങ്ങൾ ഉപയോഗിച്ച് വലിയ മുറിവില്ലാതെ മേജർ താക്കോൽദ്വാര ശസ്ത്രക്രിയകൾ അടക്കം ഇനി ജില്ലാ ആശുപത്രിയിൽ ചെയ്യാൻ കഴിയും. ഇതിനായി പ്രത്യേകം ഓപ്പറേഷൻ തിയറ്റർ സജ്ജമാക്കിയിട്ടുണ്ട്. താക്കോൽദ്വാര ശസ്ത്രക്രിയ നടത്താൻ വിഗദ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ സർജിക്കൽ, ഗൈനക്കോളജി വിഭാഗങ്ങളിലുണ്ട്. അടുത്ത ചൊവ്വാഴ്ച ഒരു മേജർ താക്കോൽദ്വാര ശസ്ത്രക്രിയ ജില്ലാ ആശുപത്രിയിൽ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി ദിവ്യ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി ജയബാലൻ, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ എന്നിവർ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. രാജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading