കണ്ണൂർ ടൗൺ പോലീസ് പരിധിയിൽ വരുന്ന ടർഫുകളിൽ രാത്രി നിയന്ത്രണം.

കണ്ണൂർ: കണ്ണൂർ ടൗൺ പോലീസ് പരിധിയിൽ വരുന്ന ടർഫുകളിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതായി കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരി. രാത്രി 11 മണിക്ക് ശേഷം ടർഫ് കോർട്ടുകളിൽ പ്രവർത്തനം അനുവദിക്കില്ലെന്നു ടൗൺ ഇൻസ്‌പെക്ടർ പറഞ്ഞു. കളിക്കാൻ എത്തുന്നവർക്ക് സമയം എഴുതിയ പാസ് ടർഫ് നടത്തിപ്പുകാർ നൽകണമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. ലഹരി സംഘത്തെ തടയുക എന്നതാണ് രാത്രി നിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: