യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിനും മാസോയ്ക്കും വിജയം, യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സെമിയിൽ

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് 2 റൺസിന് തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്തു. മറുപടിയായി ഫിനിക്സ് ക്രിക്കറ്റ് ക്ലബ് 19.5 ഓവറിൽ 120 റൺസിന് ഓൾ ഔട്ടായി.31 റൺസും ഒരു വിക്കറ്റും വീഴ്ത്തി യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് താരം രാജേഷ് മാൻ ഓഫ് ദി മാച്ച് ആയി.

ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ തലശ്ശേരി മാസോ 57 റൺസിന് കണ്ണൂർ യങ്ങ്സ്റ്റേഴ്സ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി .ആദ്യം ബാറ്റ് ചെയ്ത മാസോ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുത്തു. മറുപടിയായി യങ്ങ്സ്റ്റേഴ്സ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എടുത്തു. 49 റൺസും 2 വിക്കറ്റും വീഴ്ത്തി മാസോ താരം പി.ഷഫീക്ക് മാൻ ഓഫ് ദി മാച്ച് ആയി.

നാളെ (ശനിയാഴ്ച) നടക്കുന്ന മൽസരത്തിൽ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ്ബ് ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബിനേയും തലശ്ശേരി മാസോ തലശ്ശേരി ഹോപ്പേഴ്സ് ക്രിക്കറ്റ് ക്ലബിനേയും നേരിടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: