ഹരിത കഷായത്തിന്റെ വിതരണ ഉദ്ഘാടനം

രാസവളപ്രയോഗത്താൽ മലനീകരിക്കപ്പെട്ട കൃഷി ഭൂമിയെ വീണ്ടെടുക്കാൻ ഹരിത കഷായം നിർമ്മിച്ച് വിതരണം ചെയ്തു.

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കണ്ണപുരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കണ്ണപുരം ജൈവകലവറ നിർമ്മിച്ച ഹരിത കഷായം, ട്രൈക്കോഡർമ എൻറിച്ച്ഡ് ചാണകപ്പൊടി തുടങ്ങിയ വളങ്ങളുടെ വിതരണം കീഴറ കൈപ്പാട് കർഷക സംഘം ഓഫിസിൽ കണ്ണപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ഗണേശൻ വളങ്ങൾ കർഷകനായ പി.വി. ദാമോദരന് നൽകി ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫിസർ എ.എൻ അനുഷ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൻ പ്രേമ സുരേന്ദ്രൻ ,
കണ്ണപുരം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൻ വി വിനീത , പഞ്ചായത്ത് മെമ്പർ വി.വി പുഷ്പവല്ലി,
ജൈവ കലവറ കൺവീനർ ഡോ. സി.വിജയൻ, ഇ.രാമചന്ദ്രൻ, കെ.വി നാരായണൻ , കാപ്പാടൻ ശശിധരൻ , സി.ബി.കെ.സന്തോഷ് ,കെ.വി ഉമ എന്നിവർ പ്രസംഗിച്ചു.

ക്ലസ്റ്റർ അംഗങ്ങൾക്ക് വി.സി. വിജയൻ ജൈവ കൃഷി ക്ലാസ്സ് നൽകി.

കർഷകർ ഉത്പാദിപ്പിക്കുന്ന ജൈവ വിളകൾ വാങ്ങി ജൈവ കലവറയുടെ ഇക്കോ ഷോപ്പിലൂടെ ജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് ജൈവകലവറ സിക്രട്ടറി ഇ. രാമചന്ദ്രൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: