കഞ്ചാവുമായി പിടിയിൽ

കണ്ണൂർ :കഞ്ചാവു പൊതിയുമായി യുവാ വി നെ എക്സൈസ് സംഘം പിടികൂടി. കോട്ടയം സ്വദേശി സുനീഷ് ജോസഫിനെ ( 31)യാണ് സിറ്റിയിലെ നീർക്കടവിൽ വെച്ച്
റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യ ത്തും സംഘവും പിടികൂടിയത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ശശി ചേണിച്ചേരി, എം കെ സന്തോഷ്‌, ദീപക് കെ എം സുജിത് കെ ഡ്രൈവർ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു


ഇരിട്ടി :കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി .കോഴിക്കോട് വടകര സ്വദേശി എൻ.ആർ. ശ്രീഹരി (23) യെയാണ് എക്സൈസ് ഇൻസ്പെക്ടർ ഷാബു.സിയുടെ നേതൃത്വത്തിൽപ്രിവൻ്റീവ് ഓഫിസർമാരായ എം പി സജീവൻ, കെ പി പ്രമോദ്, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) അനീഷ് പി. സിവിൽ എക്സൈസ് ഓഫീസർ.മാരായ ജലീഷ് പി, ശിവദാസൻ പി എസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.


കാസറഗോഡ്: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പേരാൽ പൊട്ടോരി സ്വദേശി മുഹമ്മദ് മുനീറിനെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.അഖിലും സംഘവും പിടികൂടിയത്.ദേശീയപാതയിൽ കോയിപ്പാടി പെർവാഡ് വെച്ചാണ് 25 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ എൻ.വി.ദിവാകരൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.പ്രജിത്ത് കുമാർ, പി.സുധീഷ്, എം.ശ്രീജിത്, എ.കെ.നസറുദ്ദീൻ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: