കക്കൂസ് മാലിന്യം തള്ളി കേസെടുത്തു

ആലക്കോട്. ചപ്പാരപ്പടവ് പഞ്ചായത്തിലെ പക്ഷിസങ്കേതമായ പന്ത്രണ്ടാം ചാലിൽ കക്കൂസ് മാലിന്യം തള്ളിയ പാപ്പിനിശേരി സ്വദേശിക്കെതിരെ കേസ്.പാപ്പിനിശേരി അരോളിയിലെ ടി.പി.തിലകനെതിരെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ആലക്കോട് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 22 ന് രാത്രിയിലായിരുന്നു സംഭവം. പന്ത്രണ്ടാം ചാലിലെ പുഴയ്ക്കരിലാണ് കെ.എൽ 71. എ.4301 നമ്പർ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കക്കുസ് മാലിന്യം തള്ളിയത്.തുടർന്ന് പ്രതി വാഹനവുമായി കടന്നു കളഞ്ഞു ദുർഗന്ധം വമിച്ച തോടെ പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകുകയായിരുന്നു.