എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റില്‍

പയ്യന്നൂര്‍:മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.തൃക്കരിപ്പൂര്‍ ഇളമ്പച്ചി കരോളം സ്വദേശി എസ്.മുഹമ്മദ് രസ്താന്, തൃക്കരിപ്പൂർ മൊട്ടമ്മലിലെ നരിക്കോടന്‍ നൂര്‍മുഹമ്മദ് എന്നിവരെയാണ് എസ്.ഐ.പി. വിജേഷും സംഘവും പിടികൂടിയത്.
ഇന്നലെ രാത്രി നടത്തിയ പട്രോളിങ്ങിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്.കൊറ്റി മേല്‍പ്പാലത്തിന് സമീപം വെച്ചാണ് മുഹമ്മദ് രസ്താനെ പിടികൂടിയത്.സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് .510 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തിയത്.തലിച്ചാലം പാലത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ നൂര്‍മുഹമ്മദിനെ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച് വെച്ചിരുന്ന നിലയിൽ.100 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തത്.