വീട്ടുകാർ ഉറങ്ങിക്കിടക്കവെ സ്കൂട്ടറും വീട്ടിലെ അലമാരയിൽ നിന്ന് പണവും കവർന്നു

ആദൂർ: വീട്ടുകാർ ഉറങ്ങി കിടക്കവെ വീട്ടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 15,000 രൂപയും വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും കടത്തികൊണ്ടു പോയി. ആദൂർ കുണ്ടാറിലെ കീർത്തി പ്രസാദിൻ്റെ (40) വീട്ടിലാണ് കവർച്ച നടന്നത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അലമാരയിൽ സൂക്ഷിച്ച 15,000 രൂപയും വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 14.വൈ.1255 നമ്പർ സ്കൂട്ടറുമാണ് മോഷണം പോയത് വീട്ടുടമയായ കീർത്തി പ്രസാദ് സ്കൂട്ടറിൻ്റെ താക്കോൽ വാഹനത്തിൽ നിന്ന് എടുത്തു മാറ്റിയിരുന്നില്ല മോഷ്ടാവിന് ഇത് സൗകര്യവുമായി പരാതിയിൽ. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: