വളർത്തു പൂച്ചയെ കൊന്ന് കെട്ടി തൂക്കി.

ആറളം :പഞ്ചായത്ത് വാർഡ് മെമ്പറായ സി പി എം പ്രവർത്തകയുടെ വളർത്തു പൂച്ചയെ കൊന്ന് കെട്ടി തൂക്കി. ആറളം വീർപ്പാട് ഒമ്പതാം വാർഡ് അംഗം വീർപ്പാട് സ്വദേശി കുഞ്ഞിരാമൻ്റെ ഭാര്യ കുഞ്ഞിമന്ദത്ത് ഹൗസിൽ ബിന്ദു (45) വിൻ്റെ വീട്ടിലെ വളർത്തു പൂച്ചയെയാണ് വീടിന് മുന്നിലെ പറമ്പിൽ കൊന്ന് കെട്ടി തൂക്കിയിട്ടിരിക്കുന്നത്. വിവരമറിഞ്ഞ് ആറളം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.