370 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ

കൂത്തുപറമ്പ്: കാറിൽ കടത്തുകയായിരുന്ന 370 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി.ശിവപുരത്തെ വി.വി.ഷംസീറിനെ (30)യാണ് പോലീസ്ഇൻസ്പെക്ടർ പി.എ. ബിനു മോഹനൻ,എ.എസ്.ഐ.അനിൽകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോയ് എന്നിവടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി നിർമ്മലഗിരി കോളേജിന് സമീപം വെച്ച് വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.കർണ്ണാടകത്തിൽ നിന്നും പ്രദേശത്തെ കടകളിൽ വിതരണത്തിന് കൊണ്ടുവരുന്നതിനിടെയാണ് പ്രതി നിരോധിത പുകയില ഉല്പന്നങ്ങളുമായിപോലീസ് പിടിയിലായത്.