ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു; വാവ സുരേഷിനെ ഐസിയുവിൽ നിന്നും മാറ്റി

മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോ​ഗ്യ നിലയിൽ ഏറെ പുരോ​ഗതി. സുരേഷിനെ ഐസിയുവിൽ നിന്നും മാറ്റി. രാവിലെ മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് ഐസിയുവിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. ഓർമശക്തിയും സംസാരശേഷിയും സുരേഷ് പൂർണമായും വീണ്ടെടുത്തതായും കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു.

സുരേഷിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിക്കാനാണ് ആലോചിക്കുന്നത്. ഡോക്ടർമാരോടും ആരോ​ഗ്യ പ്രവർത്തകരോടും വാവ സുരേഷ് സംസാരിച്ചു. സ്വന്തമായി ശ്വാസമെടുക്കുന്നുണ്ട്. ദ്രവ രൂപത്തിൽ ആഹാരം കഴിക്കുന്നതായും ആരോ​ഗ്യ പ്രവർത്തകർ അറിയിച്ചു. ആന്റിബയോട്ടിക്കുകൾ തുടരും. വിഷം ഉള്ളിൽ ചെന്നതിന്റെ റിയാക്ഷൻ ശരീരത്തിൽ കാര്യമായില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: