കണ്ണൂർ കക്കാട് റോഡിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂർ: കണ്ണൂർ തെക്കി ബസാർ – കക്കാട് റോഡിൽ പാലക്കാട് സ്വാമി മഠത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ച് മുണ്ടയാട് അതിരകം പുതിയപുരയിൽ കുഞ്ഞിരാമന്റെ മകൻ രാജേഷ് (47) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.