കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അദാലത്ത് നടത്തുന്ന മന്ത്രിമാർക്കെതിരെ പോലീസ് കേസെടുക്കണം;സതീശൻ പാച്ചേനി

 

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തളിപ്പറമ്പിൽ അദാലത്ത് നടത്തുന്ന വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെയും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെയും
കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത ചടങ്ങിന് നേതൃത്വം നല്കുന്നതിന്റെ പേരിൽ പോലീസ് കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കെതിരെ യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കൾക്കെതിരെയും ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് പറഞ്ഞു കേസെടുത്ത പോലീസ് സാക്ഷികളായി നിന്നു കൊണ്ടാണ് തളിപ്പറമ്പിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടക്കുന്നത്.

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ജാഗ്രതാ പ്രവർത്തനങ്ങളിൽ പൂർണമായും വീഴ്ചവരുത്തി മന്ത്രിമാർ നേതൃത്വം കൊടുത്ത് പോലീസിന്റെ കണ്മുന്നിൽ നിയമലംഘനം നടക്കുമ്പോൾ അതിന് സാക്ഷിയായി പോലീസ് നിൽക്കുന്നത് നാണമില്ലാത്തത് കൊണ്ടാണോ എന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണം.

നിയമത്തെയും മാനദണ്ഡങ്ങളെയും സിപിഎം ഓഫീസിലെ നിർദേശത്തിന് അനുസരിച്ച് വളച്ചൊടിച്ച് നാട്ടിൽ പ്രയോഗിക്കുന്ന പോലീസ് ഓഫീസർമാർ പഴം വിഴുങ്ങിയത് പോലെ നോക്കി നിൽക്കരുതെന്നും
സർക്കാറിന്റെ മാനദണ്ഡങ്ങൾ മന്ത്രിമാർ തന്നെ ലംഘിക്കുമ്പോൾ കേസെടുക്കാനുള്ള ധൈര്യം പോലീസ് കാണിക്കണമെന്നും
സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: