കീഴാറ്റൂര്‍ ബൈപാസ്സിനെതിരെ സമരരംഗത്ത് ഉണ്ടായിരുന്നവര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി

കീഴാറ്റൂര്‍ ബൈപാസ്സിനെതിരെ സമരരംഗത്ത് ഉണ്ടായിരുന്നവര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനാണ് രേഖകള്‍ സമര്‍പ്പിച്ചത്. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മ ജാനകിയും ഭൂമിയുടെ രേഖ സമര്‍പ്പിച്ചു.
ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി രേഖകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സമര രംഗത്തുണ്ടായിരുന്ന ഭൂമിയുള്ള മുഴുവന്‍ പേരും രേഖകള്‍ കൈമാറിയത്.
ജനുവരി 11 മുതല്‍ 22 വരെയുള്ള തീയ്യതികളിലാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ മുന്‍പാകെ രേഖകള്‍ സമര്‍പ്പിച്ചത്.

ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വിജ്ഞാപനം ഇറങ്ങിയത്തിന് പിന്നാലെ സമരം അവസാനിപ്പിക്കുന്നതായും രേഖകള്‍ കൈമാറുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ബൈപ്പാസ് വിരുദ്ധ സമരക്കാരില്‍ ചുരുക്കം പേര്‍ക്ക് മാത്രമാണ് സ്വന്തമായി ഭൂമി ഉണ്ടായിരുന്നത്. വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂറില്‍ അമ്മ ജാനകിയും ഭൂമിയുടെ രേഖകള്‍ കൈമാറി.സമരക്കാര്‍ മുഴുവനും ഭൂമി വിട്ടു നല്‍കി നഷ്ടപരിഹാരം കൈപ്പറ്റാന്‍ സമ്മതം അറിയിച്ചതോടെ എന്തിനായിരുന്നു സമരം എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: