പൂന്തുരുത്തി പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു

പയ്യന്നൂർ:പൂന്തുരുത്തി മുച്ചിലോട്ട‌് ഭഗവതി ക്ഷേത്രത്തിൽ പതിമൂന്ന‌് വർഷങ്ങൾക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് തിരിതെളിഞ്ഞു. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും ക്ഷേത്ത്രിലെത്തിച്ചു. ഈ ദീപത്തിൽ നിന്നും കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും ദിപം പകർന്നതോടെ നാലു ദിവസം നീണ്ടു നിൽക്കുന്ന പെരുങ്കളിയാട്ടം തുടങ്ങി. തിങ്കളാഴ്ച നടന്ന സാംസ‌്കാരിക സമ്മേളനം കർണ്ണാടക അർബൻ ഡവലപ‌്മെന്റ‌് – ഹൗസിങ്ങ‌് കേബിനറ്റ‌് മന്ത്രി യു ടി ഖാദർ ഉദ‌്ഘാടനം ചെയ്തു. സജീവ് മറോളി അധ്യക്ഷനായി. മദ്രാസ‌് ഹൈക്കോടതി ഹോണറബിൾ ജ‌സ‌്റ്റിസ‌് എസ‌് വൈദ്യനാഥൻ, ടി എസ‌് കല്ല്യാണരാമൻ, ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളായി. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, പി വി മോഹനൻ, പി വി കുഞ്ഞപ്പൻ, വി ബാലൻ, രാജീവൻ വടക്കേടത്ത് എന്നിവർ സംസാരിച്ചു. പി തമ്പാൻ സ്വാഗതവും പി വി വിനോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന‌് സ‌്നേഹ സതീഷിന്റെ സംഗീത കച്ചേരി, കോഴിക്കോട‌് നവചേതനയുടെ നയാപൈസ നാടകം എന്നിവ അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: