തളിപ്പറമ്പിൽകഞ്ചാവ് ശേഖരവുമായി രണ്ടു പേർ പിടിയിൽ

തളിപ്പറമ്പിൽകഞ്ചാവ് ശേഖരവുമായി രണ്ടു പേർ പിടിയിൽ തളിപ്പറമ്പ് ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവു മാ യി രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

തളിപ്പറമ്പ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് തളിപ്പറമ്പ കാര്യാമ്പലത്ത് ഭാഗത്ത് നടത്തിയ റെയിഡിൽ 1. 200 കിലോ ഗ്രാം കഞ്ചാവ് സഹിതം തമിഴ്നാട് ദിണ്ടിഗൽ ജില്ലയിലെ വിരുവിട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ പെരുമു എന്ന പെരുമാൾ തേവർ, ( 50,) , രാമു എന്ന റോബോർട്ട്, (32 ,) ‘, എന്നിവരെ അറസ്റ്റ് ചെയ്തു. ഇടപാടുകാരായി വേഷം മാറി രണ്ട് ദിവസമായി പ്രതികളെ നിരീക്ഷിച്ചാണ് രണ്ടു പേരെയും കഞ്ചാവ് സഹിതം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ എബി തോമസ്, കെ.പി.മധുസൂദനൻ ,സിഇഒ മാരായ വി.മനോജ്, കെ.ടി.എൻ.മനോജ്, ജിതേഷ്.സി, എം.സുരേന്ദ്രൻ, ഡ്രൈവർ സി.വി.അനിൽ കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.. പ്രതികളെ തളിപ്പറമ്പ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: