ലോക കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  ലോക കാൻസർ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. സുമേഷ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. പി. ജയബാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ ശോഭ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വി കെ രാജീവൻ, ഡെപ്യട്ടി ഡി എം ഒ ഡോ എം കെ ഷാജ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ബി സന്തോഷ്, ജില്ലാ എജുക്കേഷൻ ആന്റ് മീഡിയാ ഓഫീസർ കെ എൻ അജയ്, ഡെപ്യൂട്ടി ഡി എം ഒ യും ജീവിതശൈലീരോഗ നിയന്ത്രണ പരിപാടിയുടെ ജില്ലാ നോഡൽ ഓഫീസറുമായ ഡോ കെ ടി രേഖ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആന്റ് മീഡിയാ ഓഫീസർ ജോസ് ജോൺ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആന്റ് മീഡിയാ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു. 

 തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ ജില്ലാ ആശുപത്രി കാൻസർ കെയർ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ കെ മായ  വിഷയാവതരണം നടത്തി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: