പരശുറാം ജനറൽ കോച്ച് കുറച്ചുകൊണ്ട് റെയിൽവേയുടെ ക്രൂരത വീണ്ടും.

കോഴിക്കോട്: പരശുറാം എക്സ്പ്രസിലെ ജനറൽ കോച്ചുകൾ കുറച്ചുകൊണ്ട് റെയിൽവേ യാത്രക്കാരോടുള്ള ക്രൂരത തുടരുന്നു.മലബാറിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന ഏക ട്രെയിൻ ആണ് പരശുറാം എക്സ്പ്രസ്. ഇടയ്ക്കിടെ കോച്ചുകൾ കുറയ്ക്കുന്നതിനെതിരെ പ്രതിഷേധമുണ്ടാവുകയും പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച്ച മുതൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു എന്ന പേരിൽ 22 കോച്ചുകൾ കൊണ്ടു വന്നു. ഇപ്പോൾ അത് വീണ്ടും 21 കോച്ചുകൾ ആക്കി ചുരുക്കുകയും അതിൽ തന്നെ നിലവിൽ ഉള്ള ഒരു ജനറൽ കോച്ചിന് പകരം റിസർവേഷൻ ആക്കുകകയും ചെയ്തിരിക്കുകയാണ്. നിലവിൽ 3 വീതം AC, D റിസർവേഷൻ കോച്ചുകൾ നിലനിൽക്കെയാണ് രണ്ട് ജനറൽ കോച്ചുകൾ വെട്ടിമാറ്റി പകരം ഒരു D റിസർവേഷൻ കോച്ച് അധികം കൊണ്ടുവരുന്നത്. മൊത്തം 21 കോച്ചുകളിൽ വെറും 10 ജനറൽ കോച്ചുകളുമായിട്ടാണ് പരശു ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. പൂർണ്ണമായും ജനറൽ കോച്ചുകൾ മാത്രം ഉൾപ്പെടുത്തിയാൽ പോലും നിയന്ത്രിക്കാനാവാത്ത തിരക്കാണ് പരശുറാമിൽ. രാവിലെ കണ്ണൂർ എത്തുമ്പോൾ നിറയെ യാത്രക്കാരുമായി എത്തുന്ന പരശുറാം വടകര എത്തിയാൽ പലർക്കും കയറാൻ പറ്റാതെ അടുത്ത ട്രെയിൻ കാത്തിരിക്കേണ്ടി വരുന്ന അനുഭവങ്ങളാണ് യാത്രക്കാർക്ക് പങ്കുവെക്കാനുളളത്. നിലവിൽ 9:00 മണിക്ക് കോഴിക്കോട് എത്തുന്ന പരശു കഴിഞ്ഞാൽ പിന്നെ അടുത്ത ട്രെയിൻ കോഴിക്കോട് എത്തുന്നത് 10:55 നാണ് അതുകൊണ്ട് തന്നെ രാവിലെ ജോലി, പഠനാവശ്യങ്ങൾക്ക് വേണ്ടി സമയത്തിന് എത്താൻ വേണ്ടി എന്തു ത്യാഗവും സഹിച്ചു പരശുവിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥി – സ്ത്രീ യാത്രക്കരോടടക്കം റെയിൽവേ നടത്തുന്ന ക്രൂരതയാണ് ജനറൽ കോച്ചുകൾ വെട്ടികുറച്ചത്. ബജറ്റുകളിൽ കേരളത്തിന് പൊതുവെ റെയിൽവേ പുതുതായി ഒന്നും നൽകാതിരിക്കെയാണ് ഇത്തരം നടപടികൾ. യാത്രക്കാരുടെ സംഘടനായ മലബാർ ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം (MTPF ) ഈ വിഷയത്തിൽ നേരത്തെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ബന്ധപ്പെട്ടവരെ കാണുകയും ചെയ്തിരുന്നു. ഇനിയും യാത്രക്കാരോടുള്ള അവഗണന തുടരുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എം.ടി.പി.എഫ് ഭാരവാഹികളായ അബ്ദുൽ കരീം, ഫൈസൽ ചെള്ളത്ത്, ഫൈസൽ പി.കെ.സി എന്നിവർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: