പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് തുടക്കമായി

പയ്യന്നൂര്‍: പതിമൂന്ന് വര്‍ഷത്തിനു ശേഷം പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി.
ഇന്ന് രാവിലെ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ദീപവും തിരിയും കന്നിക്കലവറയിലെ കെടാവിളക്കിലേക്കും കലവറയിലെ അടുപ്പിലേക്കും പകരുന്നതോടെയാണ് നാലു നാൾ നീണ്ടു നില്‍ക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമായത്. സമാപന ദിവസമായ ഏഴിന് ഉച്ചക്ക് രണ്ട് മുച്ചിലോട്ട് ഭഗവതിമാരുടെ തിരുമുടി ഒന്നിച്ച് നിവരുന്നത് കണ്‍കുളിര്‍ക്കെ കാണാനുള്ള കാത്തിരിപ്പിലാണ് വിശ്വാസികള്‍. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കര്‍ണ്ണാടക മന്ത്രി യു.ടി.ഖാദര്‍ ഉദ്ഘാടനം ചെയ്യും. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.വൈദ്യനാഥന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡിടി.എസ്.കല്യണരാമന്‍, ഗോഗുലം ഗോപാലന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായി സംബന്ധിക്കും.
കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ പ്രകാശനം ചെയ്തു. സ്മരണിക കമ്മിറ്റി ചെയര്‍മാന്‍ കെ ടി സഹദുള്ള അധ്യക്ഷനായി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി അധ്യക്ഷയായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: