ആൾമറയില്ലാത്ത കിണറ്റിൽ വീണ ആളെ അഗ്നിശമനസേന രക്ഷിച്ചു

ഇരിട്ടി : ആൾമറയില്ലാത്ത ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ ആദിവാസിക്ക് ഇരിട്ടി അഗ്നിരക്ഷാസേന തുണയായി. കിളിയന്തറയിലെ വെള്ളി (60 ) യെ ആണ് ഇരിട്ടി അഗ്നിരക്ഷാസേനാ സംഘം കിണറിലിറങ്ങി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

കിളിയന്തറ ചെക് പോസ്റ്റിന് സമീപത്തെ കുന്നിലെ ആൾമറയില്ലാത്തതും ഉപയോഗശൂന്യമായതുമായ 35 അടി താഴ്ചയുള്ള കിണറ്റിൽ ആണ് ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ വെള്ളി അബദ്ധത്തിൽ വീണത്. വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ മോഹനന്റെ നേതൃത്തത്തിൽ അഗ്നിശമന സേന സ്ഥലത്തെത്തി. ഫയർ മാൻ ഡ്രൈവർ എൻ.ജി. അശോകൻ , ഫയർമാൻ കെ. സന്ദീപ് എന്നിവർ കിണറ്റിൽ ഇറങ്ങി നെറ്റിന്റെ സഹായത്തോടെ വെള്ളിയെ പുറത്തെത്തിക്കുകയായിരുന്നു. ഇയാളെ ആദ്യം ഇരിട്ടയിലെയും പിന്നീട് കണ്ണൂരിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീഡിങ് ഫയർമാൻ ഫിലിപ്പ് മാത്യു , ഫയർമാൻമാരായ അനീഷ് ,സജിൻ, ഹോം ഗാർഡുമാരായ ചന്ദ്രൻ, ബെന്നി സേവ്യർ എന്നിവരുരും വെള്ളിയെ രക്ഷിച്ച സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: