13കാരനെ പീഡിപ്പിച്ച മാതാവ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: പോക്സോ കേസിൽ ഇരയുടെ മാതാവ് അറസ്റ്റിൽ. 13 വയസ്സുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കടക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈൽഡ് ലൈൻ കൗൺസിലിംഗ് നടത്തിയതും പൊലീസ് കേസ് എടുത്തതും.
വക്കം സ്വദേശിനിയായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ മാതാ പിതാക്കൾ നേരത്തെ വിവാഹബന്ധം വേർപെടുത്തി കഴിയുകയാണ്. ഇവർക്ക് നാല് മക്കളുണ്ട്.
വിവാഹ മോചനശേഷം ഇയാൾ മറ്റൊരു കല്യാണം കഴിച്ച് മക്കളെയും കൂട്ടി ഗൾഫിലേക്ക് പോയി. ഇവിടെനിന്നാണ് മാതാവ് പീഡിപ്പിച്ച കാര്യം മകൻ പറയുന്നത്. തുടർന്ന് മക്കളെയും
കൂട്ടി നാട്ടിൽ വന്ന് പരാതി നൽകുകയായിരുന്നു.