ഇ-ഗവേണന്‍സ്: ജില്ലയ്ക്ക് അഞ്ച് അവാര്‍ഡുകൾ; ബെസ്റ്റ് ഇ ഗവേണ്‍ഡ് ജില്ലയായി കണ്ണൂര്‍ 

സംസ്ഥാന സര്‍ക്കാരിന്റെ 2016-17ലെ എട്ട് ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണവും നേടി കണ്ണൂര്‍ ജില്ല. ഭരണനിര്‍വഹണത്തില്‍ മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തിയതിനുള്ള ബെസ്റ്റ് ഇ ഗവേണ്‍ഡ് ജില്ലയായി കണ്ണൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഇ ഗവേണന്‍സ് സൊസൈറ്റിയുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടം നടപ്പിലാക്കിയ മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതിയാണ് ജില്ലയെ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. ഇതോടൊപ്പം എം ഗവേണന്‍സ് വിഭാഗത്തിലും ലോക്കല്‍ ലാംഗ്വേജ് ആ്ന്റ് കണ്ടന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിലും ഒന്നാം സ്ഥാനവും ബെസ്റ്റ് വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ ആന്റ് ഇ ഗവേണന്‍സ് എന്നീ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവും കണ്ണൂര്‍ ജില്ല നേടി. 

മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ വി ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് എം ഗവേണന്‍സ് വിഭാഗത്തില്‍ ജില്ലയെ മുന്നിലെത്തിച്ചത്. കംപ്യൂട്ടര്‍ ഉപയോഗത്തില്‍ മലയാളം വ്യാപകമാക്കിയതിനായിരുന്നു ലോക്കല്‍ ലാംഗ്വേജ് ആ്ന്റ് കണ്ടന്റ് ഡെവലപ്‌മെന്റ് വിഭാഗത്തി കണ്ണൂരിന് ഒന്നാം സ്ഥാനം. ജില്ലാ കലക്ടറുടെ CollectorKNR എന്ന ഫെയ്‌സ് ബുക്ക് പേജ് സാമൂഹികമാദ്ധ്യമവും ഇ-ഗവേണന്‍സും എന്ന വിഭാഗത്തിലും സ്‌കൂളുകളില്‍ പ്ലാസ്റ്റിക് ശേഖരണത്തിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ കലക്ടര്‍@സ്‌കൂള്‍ പദ്ധതിക്ക് മികച്ച വെബ്‌സൈറ്റ് വിഭാഗത്തിലും മൂന്നാം സ്ഥാനം ലഭിച്ചു. 

ഇ സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ ജില്ലയിലെ മലബാര്‍ കാന്‍സര്‍ സെന്റഏ രണ്ടാം സ്ഥാനം നേടി. ഇലക്ട്രോണിക്‌സ് -സാന്ത്വന ചികിത്സാപദ്ധതിയാണ് സെന്ററിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. തിരുവനന്തപുരം ഐഎംജിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 

ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഇ-ഗവേണന്‍സ് മികവ് വിലയിരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: