ശാസ്ത്രത്തിളക്കം; ശാസ്ത്ര പരീക്ഷണ പ്രദര്‍ശനത്തിന്  തുടക്കമായി

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ചട്ടുകപ്പാറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്ര പരീക്ഷണ പ്രദര്‍ശന പരിപാടി ശാസ്ത്രത്തിളക്കത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 

വിദഗ്ധരുടെ സഹായത്തോടെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് 130 ഓളം  പ്രദര്‍ശന വസ്തുക്കളാണ് പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്. ഇതിന് പുറമെ പരിയാരം മെഡിക്കല്‍ കോളേജിലെയും ശില്‍പ്പി മനോഹരന്‍ കുറ്റിയാട്ടൂരിന്റെ ശില്‍പ്പങ്ങളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്. പരിപാടിയുടെ തുടര്‍ച്ചയായി സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ശാസ്ത്ര കലാജാഥയും സംഘടിപ്പിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ശാസ്ത്ര പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി വിജയലക്ഷ്മി, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍, തളിപ്പറമ്പ് സൗത്ത് എ ഇ  ഒ സി ശശിധരന്‍, ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ ഗോവിന്ദന്‍ എടാടത്ത്, പ്രിന്‍സിപ്പല്‍ എ വി ജയരാജന്‍, ഹെഡ്മാസ്റ്റര്‍ പി കൃഷ്ണദാസന്‍, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ സി മുരളിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമാപന ദിവസം വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ 2.15 കോടി രൂപ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. നീതി ആയോഗ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അടല്‍ ടിങ്കറിങ് ലാബ് പി കെ ശ്രീമതി എം പി യും,  പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെ ഉദ്ഘാടനം കെ കെ രാഗേഷ് എം പി യും,  ആര്‍ എം എസ് എ കെട്ടിട ശിലാസ്ഥാപനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരിയും നിര്‍വഹിക്കും.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: