കടന്നപ്പള്ളിയില്‍ ബിജെപി നേതാവിന്റെ വീടാക്രമിച്ചു,കരിവെള്ളൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കടയില്‍ കരിഓയിലൊഴിച്ചു

പയ്യന്നൂര്‍:കടന്നപ്പള്ളിയില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ കല്ലേറ്.ഇദ്ദേഹത്തിന്റെ പിലാത്തറയിലെ കടയിലും അക്രമം.കരിവെള്ളൂര്‍ ഓണക്കുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കടയില്‍ കരിഓയിലൊഴിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും വാര്യര്‍സമുദായ സംഘം പ്രസിഡന്റുമായ കെ.വി.ഉണ്ണികൃഷ്ണവാര്യരുടെ കടന്നപ്പള്ളി വെള്ളാലത്ത് അമ്പലത്തിന് സമീപത്തെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം.കല്ലേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നു.പിലാത്തറയില്‍ മാതമംഗലം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ദേശീയ ആയുര്‍വ്വേദ ഫാര്‍മസിയുടെ ശാഖയുടെ ഷട്ടറിന്റെ രണ്ട് പൂട്ടുകളും അരക്ക് ഉരുക്കിയൊഴിച്ച് തുറക്കാന്‍ പറ്റാത്തവിധത്തിലുമാക്കി.കഴിഞ്ഞദിവസം ഹര്‍ത്താല്‍ദിനത്തില്‍ കട തുറക്കണമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായിരുന്നു.പരിയാരം പോലീസ് സ്ഥലത്തെത്തി.

കരിവെള്ളൂര്‍ ഓണക്കുന്നില്‍ ആര്‍എസ്എസ് മണ്ഡലം സേവാ പ്രമുഖ് പെരളം ചീറ്റയിലെവി.രാജേഷിന്റെ ഓണക്കുന്നിലെ മലഞ്ചരക്ക്് വ്യാപാര സ്ഥാപനത്തിലാണ് കരിഓയിലൊഴിച്ച്് വികൃതമാക്കിയത്.ഷട്ടറും വരാന്തയും മുറ്റവും കരിഓയിലൊഴിച്ച്്് വൃത്തികേടാക്കിയിട്ടുണ്ട്്.ഇത് മൂന്നാം തവണയാണ് ഇതേ കടക്ക് നേരെ കരിഓയില്‍ പ്രയോഗം നടക്കുന്നത്.ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവര്‍ സംഭവം കണ്ട് രാജേഷിനെ വിവരമറിയിക്കുകയായിരുന്നു.പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: